‘എം കുടുംബം’,മോഹന്‍ബാബുവിനൊപ്പം അത്താഴമുണ്ട് മോഹന്‍ലാലും മീനയും

മോഹന്‍ലാലും മീനയും തെലുങ്ക് സൂപ്പര്‍താരം മോഹന്‍ബാബുവിന്റെ വീട്ടിലെത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ‘ബ്രോ ഡാഡി’ യുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലുള്ള മോഹന്‍ലാലിനും മീനയ്ക്കും സൗഹൃദ വിരുന്ന് ഒരുക്കുകയായിരുന്നു മോഹന്‍ ബാബുവും കുടുംബവും. ഇന്‍സ്റ്റഗ്രാമില്‍ മീന ചിത്രങ്ങള്‍ പങ്കുവെച്ചതിനു പുറമെ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ചുവും മകന്‍ വിഷ്ണു മഞ്ചുവും താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിടുകയുണ്ടായി.

‘ദി എം ഫാമിലി’ എന്ന തലക്കെട്ടിലാണ് മോഹന്‍ബാബുവിനും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം മീന പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്മിയും വിഷ്ണുവും മോഹന്‍ലാല്‍ എന്ന ഇതിഹാസ താരത്തിനൊപ്പം അത്താഴമുണ്ടതിന്റെ ആവേശത്തിലാണ്. വിഷ്ണു തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മോഹന്‍ലാലിനെ ഇതിഹാസ താരം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാസ്റ്റര്‍ നടന്‍, ഷെഫ്, ഗായകന്‍, മജീഷ്യന്‍, സംവിധായകന്‍, നിര്‍മാതാവ്, ബിസിനസ്മാന്‍, സ്റ്റേജ് ആര്‍ട്ടിസ്റ്റ്… തുടങ്ങി മോഹന്‍ലാലിന്റെ റോളുകള്‍ നീളുന്നതിനാല്‍ ഇതിഹാസം എന്ന വാക്ക് അനുയോജ്യമാണെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *