‘മീര ജാസ്മിൻ അഹങ്കാരിയാണ്,അനുസരണ കുറവാണ്’: വെളിപ്പെടുത്തലുമായി സംവിധായകൻ
മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ എക്കാലത്തെയും മികച്ച അഭിനേത്രി മീര ജാസ്മിൻ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന അഭിനേത്രി നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും. ഇപ്പോളിതാ മീര ജാസ്മിൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മകളുടെ ട്രെയിലറും ടീസറുമെല്ലാം ശ്രദ്ധേയമാണ്. ഇപ്പോളിതാ മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സത്യൻ അന്തിക്കാട്.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ
ഒരുപാട് പ്രത്യേകതയുള്ള നടിയാണ് എന്നെ സംബന്ധിച്ച് മീര ജാസ്മിന്. മീരയെ കുറിച്ച് ഒരുപാട് ആളുകള്‍ പലതും സംസാരിക്കാറുണ്ട്. മീര ജാസ്മിന് അഹങ്കാരിയാണ്, അനുസരണയില്ലാത്ത നടിയാണ് എന്നൊക്കെ. പക്ഷെ എനിക്ക് ഏറ്റവും നന്നായി കോര്‍പറേറ്റ് ചെയ്യാന്‍ സാധിയ്ക്കുന്ന നായിക നടിയാണ് മീര.നമ്മള് അങ്ങോട്ട് എങ്ങിനെ പെരുമാറുന്നോ അതാണ് അവര്‍ തിരിച്ചു തരുന്നത്.
മീര ജാസ്മിന് അങ്ങനെ ഒരാളാണ്. എനിക്ക് മീര ജാസ്മിന് എന്റെ സിനിമയിലേക്ക് വരുന്നു എന്ന് പറയുമ്പോള്‍, എന്റെ കുടുംബത്തിലെ കുട്ടിയായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ അത് പോലെയാണ് അവരെ സ്നേഹിക്കുന്നത്. അതെനിക്ക് മീര തിരിച്ചും തരുന്നു.മീര ജാസ്മിന് പേഴ്സണല്‍ പ്രശ്നങ്ങള്‍ പലതും ഉണ്ടാവാം.
പക്ഷെ അതിലേക്ക് ഞാന്‍ കയറാറില്ല. അഭിനേതാക്കള്‍ സെറ്റില്‍ വരുമ്പോള്‍ അവര്‍ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് മാത്രമേ നമ്മള് ചിന്തിക്കേണ്ടതുള്ളൂ, അവരുടെ വ്യക്തപരമായ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല. മീര ജാസ്മിന് ആയാലും ശോഭന ആയാലും ഉര്‍വശി ആയാലും എന്നെ സംബന്ധിച്ച് അവര്‍ ആര്‍ട്ടിസ്റ്റുകളാണ്. അത് കഴിഞ്ഞുള്ള കാര്യം എന്റെ വിഷയമല്ല.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom