Flash News
മലയാള സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട അഭിനേത്രി മീര ജാസ്മിൻ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന മകൾ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്

മകൾ ഇനി നിങ്ങളുടേതാണ്;മീര ജാസ്മിൻ

മലയാള സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട അഭിനേത്രി മീര ജാസ്മിൻ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന മകൾ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയത് ജയറാമാണ്. അച്ഛന്റേയും അമ്മയുടേയും മകളുടേയും ജീവിതം പറയുന്ന ചിത്രം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കുകയാണ് മീര. നടി തന്റെ ഇൻസ്റ്റാഗ്രാമിൽ സിനിമ വിജയമാക്കിയ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

‘മകൾ’ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. ഈ നിമിഷം എത്ര പ്രിയപ്പെട്ടതാണെന്ന് ഞാനിവിടെ കുറിക്കുമ്പോൾ എന്റെ ഹൃദയം അളവറ്റ നന്ദിയും സ്നേഹവും കൊണ്ട് നിറഞ്ഞിരിക്കുന്നു. സത്യൻ അങ്കിളിന്റെ സെറ്റിലേക്ക് മടങ്ങിയെത്തിയത് വീട്ടിലേക്ക് മടങ്ങി വന്നത് പോലെയാണ് തോന്നിയത്. എന്നെന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അനുഭവവും യാത്രയുമാണ് ഇത്. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയിൽ അദ്ദേഹം എപ്പോഴും അചഞ്ചലമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ‌എനിക്ക് ജൂലിയറ്റിനെ തന്നതിന് പ്രിയപ്പെട്ട സത്യൻ അങ്കിളിന് നന്ദി. എന്റെ മികച്ച ടീമിന് ഒത്തിരി സ്നേഹവും ആലിംഗനങ്ങളും അയ്ക്കുന്നു. ഞങ്ങളുടെ സിനിമ ഇപ്പോൾ നിങ്ങളുടേതാണ്.’,ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ മീര കുറിച്ചു.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *