ബോണ്ട് സംവിധായകനെതിരെ മീ ടു;'പ്രണയം നടിച്ച് പീഡിപ്പിച്ചു, ത്രീസമ്മിന് നിര്‍ബന്ധിച്ചു' മൂന്ന് നടിമാർ രംഗത്ത്

ബോണ്ട് സംവിധായകനെതിരെ മീ ടു;’പ്രണയം നടിച്ച് പീഡിപ്പിച്ചു, ത്രീസമ്മിന് നിര്‍ബന്ധിച്ചു’ മൂന്ന് നടിമാർ രംഗത്ത്

ഒരുപാട് ആരാധകരുള്ള ജെയിംസ് ബോണ്ട് സിനിമയുടെ സംവിധായകൻ കാരി ജോജി ഫുകുനഗയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി മൂന്ന് നടിമാർ രംഗത്ത്. പലതും പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ഓണ്‍ലൈനിലൂടെ വ്യക്തമാക്കിയത്. ആരോപണങ്ങളില്‍ കാരി ഇതുവരെ പ്രതികരിച്ചില്ല. പ്രണയത്തിലേര്‍പ്പെടാനും ലൈംഗികമായി ഉപയോഗിക്കാനും നിര്‍ബന്ധിച്ചു എന്നാണ് പറയുന്നത. ആ സമയത്ത് തനിക്ക് 18 വയസും കാരി 30കളുടെ അവസാനത്തിലുമായിരുന്നു. ബന്ധം തെളിയിക്കുന്നതിനായി ഒന്നിച്ചുള്ള ചിത്രവും പങ്കുവച്ചു. സ്ത്രീകള്‍ ഇയാളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും താരം നല്‍കിയിട്ടുണ്ട്. കൂടാതെ ഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമായി വെക്കണമെന്നും എല്ലാവരോടും മരുമകളോ സഹോദരിയോ ആണെന്ന് പറഞ്ഞാല്‍ മതി എന്നും കാരി നിര്‍ദേശം നല്‍കിയിരുന്നു. വേര്‍പിരിഞ്ഞതിനു ശേഷം താന്‍ ഒരു വര്‍ഷമായി തെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി വ്യക്തമാക്കി. ഇത് ചര്‍ച്ചയായതിനു പിന്നാലെയാണ് രണ്ട് നടിമാര്‍ കൂടി ഇയാള്‍ക്കെതിരെ രംഗത്തെത്തി. ഇവരെ ത്രീസം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പറയുന്നത്. കാരി സംവിധാനം ചെയ്ത ഷോയില്‍ ഇവര്‍ അഭിനയിച്ചിരുന്നു. രണ്ടു പേരുമായി ഒരുമിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. 2021ല്‍ നോ ടൈം ടു ഡൈയുടെ സക്‌സസ് പാര്‍ട്ടിയ്ക്കിടെ പെന്‍ഡ്ഹൗസിലേക്ക് വിളിച്ചുവരുത്തി സംവിധായകന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. അതിന്റെ അടുത്ത ദിവസം തന്നെ ഇയാളുമായുള്ള ബന്ധം പിരിഞ്ഞു. എന്നാല്‍ അയാളെ ഇതിന്റെ പേരിലല്‍ പിന്തുടരാന്‍ താല്‍പ്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍വും ഇയാള്‍ക്കെതിരെ ആരോപണവുമായി നടി റൈഡന്‍ ഗ്രീര്‍ രംഗത്തെത്തിയിരുന്നു. ടോപ് ലസ്സായി കാമറയ്ക്ക് എത്തില്ലെന്നു പറഞ്ഞതിന് ഷോയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് താരം പറഞ്ഞത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *