Flash News

മേഘാലയയിൽ അടുത്തയാഴ്‌ച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുമെന്ന് സർക്കാർ

ഓഗസ്റ്റ് പകുതിയോടെ സ്‌കൂളുകളും കോളജുകളും തുറക്കാനായേക്കുമെന്ന് മേഘാലയ വിദ്യാഭ്യാസ മന്ത്രി ലഖ്‌മെൻ റിംബൂയ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. കൊറോണ വ്യാപനം നിലനിൽക്കുമ്പോഴും മറ്റു സ്ഥാപനങ്ങൾ തുറക്കാമെങ്കിൽ എന്തുകൊണ്ട് സ്‌കൂളുകൾ തുറന്നുകൂട എന്ന് അദ്ദേഹം ചോദിച്ചു.

നിലവിൽ ഏകദേശം 10,000 ആളുകളാണ് മേഘാലയയിൽ പ്രതിദിനം വാക്‌സിൻ സ്വീകരിക്കുന്നത്. വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments: 0

Your email address will not be published. Required fields are marked with *