Flash News

അഫ്ഗാനിൽ താലിബാന് മികച്ച ഉദാരഹണമാകാൻ സാധിക്കുമെന്ന് മെഹബൂബ മുഫ്തി

അഫ്ഗാനിസ്താനിൽ കൃത്യമായ ശരിയത്ത് നിയമങ്ങൾ നടപ്പിലാക്കിക്കൊണ്ട് താലിബാന് ലോകത്തിന് മുന്നിൽ ഒരു മികച്ച ഉദാഹരണമാകാൻ സാധിക്കുമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. താലിബാൻ ഒരു യാഥാർത്ഥ്യമായി ഉയർന്നു വരികയാണ്. സ്ത്രീകൾക്ക് ശരിയായ അവകാശങ്ങൾ നൽകിക്കൊണ്ട് താലിബാന് മികച്ച ഭരണം കാഴ്‌ച്ചവെക്കാൻ സാധിക്കും. അഫ്ഗാനിസ്താനിൽ താലിബാൻ ഭരണകൂടം മികച്ച ഭരണം നടത്തുമെന്ന് വിശ്വസിക്കുന്നു. ഇസ്ലാമിക തത്വങ്ങളും മനുഷ്യാവകാശങ്ങളും പാലിച്ചുകൊണ്ടുള്ള ഭരണമാകും താലിബാൻ നടപ്പിലാക്കുക. മറ്റ് രാജ്യങ്ങളുമായും താലിബാൻ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കണമെന്നും മെഹബൂബ മുഫ്തി നിർദ്ദേശിച്ചു.

Comments: 0

Your email address will not be published. Required fields are marked with *