മെസ്സി ഇനി എങ്ങോട്ട് ?….

ബാഴ്സലോണ ടീമില്‍ നിന്ന് മെസി പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് ശേഷം മെസി എങ്ങോട്ട് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഏത് ക്ലബ്ബിലേക്കാണ് എന്നതറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ താരം പിഎസ്ജിയിലേക്ക് വരും എന്നാണ്.

ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.ക്ലബ്ബയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മെസ്സിയുടെ പിതാവായ ജോര്‍ഗെ മെസ്സിയാണ് ചര്‍ച്ചകള്‍ നയിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. 2023 വരെയുള്ള ഒരു കരാര്‍ ആകും ഇപ്പോള്‍ ഒപ്പിടുക.
മെസ്സിക്ക് വേണ്ടി നേരിട്ട് പി എസ് ജി അല്ലാതെ ഒരു ക്ലബും ശ്രമിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പിഎസ്ജിയില്‍ എമ്പപ്പെ, നെയ്മര്‍, ഇക്കാര്‍ഡി, ഡൊ മറിയ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ ഉണ്ട്. മെസ്സി കൂടി ടീമില്‍ എത്തിയാല്‍ ടീം വളരെ ശക്തമായി മാറും.

Comments: 0

Your email address will not be published. Required fields are marked with *