Flash News

അർജൻ്റീന ബ്രസീൽ മത്സരം ഉപേക്ഷിച്ചതിൽ രൂക്ഷ വിമർശവുമായി മെസിയും

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീൽ – അർജന്റീന മത്സരം ആരംഭിച്ച ശേഷം പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചതിനെതിരെ രൂക്ഷവിമർശവുമായി അർജന്റീന നായകൻ ലയണൽ മെസിയും. ‘ഞങ്ങൾ മൂന്ന്​ ദിവസമായി ഇവിടെയുണ്ട്​. പിന്നെന്തിനാണ്​ അവർ മത്സരം തുടങ്ങാൻ കാത്തിരുന്നത്​. ഹോട്ടലിൽ വെച്ചോ മറ്റോ ഞങ്ങൾക്ക്​ ഇതേകുറിച്ച്​ മുന്നറിയിപ്പ്​ നൽകാതിരുന്നത്​ എന്തുകൊണ്ടാണ്​?. അവർ ഇക്കാര്യം വിശദീകരിച്ചിരുന്നുവെങ്കിൽ നേരത്തെ പരിഹാരം കാണാമായിരുന്നു. ഇപ്പോൾ ഇത്​ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്’- ആരോഗ്യവകുപ്പിന്‍റെ നടപടിയിൽ മെസ്സി നീരസം പ്രകടിപ്പിച്ചു​. തങ്ങളുടെ ടീം മൂന്നു ദിവസം മുമ്പേ എല്ലാ നിബന്ധനകളും പാലിച്ച് ബ്രസീലിൽ എത്തിയിട്ടും ഇത്തരമൊരു നടപടിയെടുക്കാൻ മത്സരം തുടങ്ങുന്നതു വരെ കാത്തിരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നേരത്തെ പറഞ്ഞിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *