ക്ലബ് വിട്ടു പോകേണ്ടി വരുക ദുഃഖമുള്ള കാര്യം; വിടവാങ്ങൽ പ്രസംഗത്തിൽ പൊട്ടിക്കരഞ്ഞു മെസ്സി

ബാര്‍സയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് ലയണല്‍ മെസി. വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതാണെന്ന് മെസി പറഞ്ഞു. 21 വര്‍ഷം തന്നെ സ്നേഹിച്ച സഹതാരങ്ങള്‍ക്കും, ക്ലബിനും ആരാധകര്‍ക്കും മെസി നന്ദി രേഖപ്പെടുത്തി.

തനിക്കും കുടുംബത്തിനും ബാഴ്‌സ വിട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും ബാഴ്‌സലോണയില്‍ അവരുടെ ഭാവി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും മെസി പറഞ്ഞു. ‘ഞാന്‍ ഇത്രയും വര്‍ഷങ്ങളായി ഇവിടെയുണ്ട്. എന്റെ 13 വയസ്സ് മുതല്‍… 21 വര്‍ഷത്തിനുശേഷം ഞാന്‍ പോകും. എല്ലാത്തിനും നന്ദി. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ഹൃദയം നിറഞ്ഞ നന്ദി. ഞാന്‍ ഈ ക്ലബ്ബിനായി എല്ലാം നല്‍കി,’ മെസി പറഞ്ഞു. ബാഴ്‌സയില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മെസി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലാലിഗ നിയമങ്ങള്‍ എല്ലാം തകിടം മറിച്ചു.

തിരികെ വീട്ടിലെത്തുമ്പോഴും എന്റെ ഈ നിരാശ തുടരും. ചിലപ്പോള്‍ ഇതിലും മോശമാവും. ഈ ക്ലബിനൊപ്പമുള്ള യാത്ര അവസാനിക്കുന്നു. ഇനി പുതിയ കഥ തുടങ്ങും. ഈ വിധം ഗുഡ്‌ബൈ പറയേണ്ടി വരുമെന്ന് കരുതിയില്ല. ഒന്നര വര്‍ഷത്തോളം ആരാധകരെ കാണാതിരുന്നതിന് ശേഷമാണ് ഞാന്‍ ക്ലബ് വിടുന്നത്. നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ ഇങ്ങനെയായി. ആരാധകരില്‍ നിന്ന് ലഭിച്ച സ്‌നേഹത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും, വാര്‍ത്താ സമ്മേളനത്തില്‍ മെസി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *