ഭാവി എന്ത്? മെസിയുടെ വാർത്തസമ്മേളനം വൈകിട്ട്

ബാഴ്​സലോണ വിട്ടതിന്​ ശേഷമുള്ള ലയണൽ മെസിയുടെ ആദ്യ വാർത്തസമ്മേളനം ഇന്ന്​ വൈകിട്ട് നടക്കും. ബാഴ്​സലോണയിൽ നിന്നുള്ള വിട വാങ്ങലിനെ കുറിച്ച്​ മെസി സംസാരിക്കുമെന്നാണ്​ സൂചന. ബാഴ്​സലോണയുടെ സാമ്പത്തിക സ്ഥിതിയും യുവേഫയുടെ നിയമങ്ങളുമാണ്​ സൂപ്പർ താരം ക്ലബ്​ വിടുന്നതിലേക്ക്​ നയിച്ചത്​.

ബാഴ്​സയിൽ കളിച്ചു വളർന്ന താരമാണ് മെസി. ലാ മാസിയ അക്കാദമിയിലൂടെയാണ്​ മെസി ഫുട്​ബാളിലേക്ക്​ ചുവടുവെക്കുന്നത്​. ബാഴ്​സലോണക്കായി നിരവധി നേട്ടങ്ങളും താരം സ്വന്തമാക്കിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *