മെസ്സിയുമായി കരാര്‍ ഒപ്പിട്ടെന്ന വാർത്ത നിഷേധിച്ച് പി.എസ്.ജി

ഇതിഹാസ താരം ലയണൽ മെസ്സിയുമായി കരാര്‍ ഒപ്പിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പി.എസ്.ജി. ലോകത്തെ ഏറ്റവും മികച്ച താരമായ മെസിയെ തങ്ങള്‍ സ്വന്തമാക്കിയതായി പി.എസ്.ജി ക്ലബ് ഉടമയും ഖത്തര്‍ രാജകുമാരനുമായ നാസര്‍ അല്‍ ഖെലാഫിയുടെ സഹോദരന്‍ ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയാണ് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചത്.

എന്നാല്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പി.എസ്.ജിയുടെ മാധ്യമ വിഭാഗം ഈ വാര്‍ത്ത നിഷേധിക്കുകയായിരുന്നു. അല്‍ താനിയുടെ പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണെന്നും മെസിയുമായി അത്തരമൊരു കരാര്‍ സംബന്ധിച്ച് ധാരണകള്‍ ഒന്നുമായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *