മെസി പിഎസ്ജിയിലേക്ക്;കരാർ പരിശോധിച്ച ശേഷം താരം പാരിസിലേക്കെന്ന് റിപ്പോർട്ടുകൾ

ബാഴ്സ വിട്ട മെസി പിഎസ്ജിയിലേക്ക് തന്നെയെന്ന് റിപ്പോർട്ടുകൾ. ക്ലബുമായുള്ള കരാർ മെസിയും പിതാവും പരിശോധിച്ച ശേഷം പാരീസിലേക്ക് പോകുമെന്ന് പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. മെസിയെ സ്വാ​ഗതം ചെയ്യുന്നതിനായി പിഎസ്ജി ബുർജ് ഖലീഫ ബുക്ക് ചെയ്തുവെന്ന വാർത്തകളും വരുന്നുണ്ട്. ഇതോടെ നെയ്‌മറും മെസിയും വീണ്ടും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

പിഎസ്ജി ഔദ്യോഗികമായി കരാർ മെസിയുടെ പിതാവും ഏജന്‍റുമായ ജോർഗെക്ക് കൈമാറിയെന്നാണ് വിവരം. അഭിഭാഷകർക്കൊപ്പം പരിശോധന നടത്തിയ ശേഷം മെസി പാരീസിലേക്ക് പോയേക്കുമെന്നും മെഡിക്കല്‍ പൂര്‍ത്തിയാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കരുത്തരെ അണിനിരത്തുന്ന പിഎസ്ജിയിലേക്ക് മെസി കൂടിയെത്തിയാൽ അതൊരു അത്ഭുത സംഘമാകും.ബാഴ്‌സലോണ സീനിയർ ടീമിൽ കളിക്കുന്ന കാലമത്രയും ഏറ്റവും വലിയ എതിരാളിയായി കണ്ട സെർജിയോ റാമോസിനൊപ്പം മെസി പന്ത് തട്ടുന്നത് കാണാനുള്ള കൗതുകവും വേറെ.

Comments: 0

Your email address will not be published. Required fields are marked with *