Flash News

ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ലാറ്റിന്‍ അമേരിക്കന്‍ താരമായി മെസി

സൗത്ത് അമേരിക്കയിലെ ടോപ് ഗോള്‍ സ്കോറര്‍ എന്ന നേട്ടം സ്വന്തമാക്കി ലയണല്‍ മെസി. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ കരിയറിലെ തന്‍റെ എഴുപത്തിയെട്ടാം ഗോള്‍ നേടിയതോടെയാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കിയത്. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡാണ് മെസി തകര്‍ത്തത്. 77 ഗോളുകളായിരുന്നു പെലെ നേടിയിരുന്നത്. ബൊളീവിയക്കെതിരെ ഹാട്രിക് നേടിയതോടെ മെസിയുടെ ഗോള്‍ നേട്ടം 79 ആയി.

Comments: 0

Your email address will not be published. Required fields are marked with *