Flash News

ലോകറാങ്കിംഗിൽ മികവ് തെളിയിച്ച് എം.ജി സർവകലാശാല

യു.കെ. ആസ്ഥാനമായ ടൈം ഹയർ എജ്യൂക്കേഷൻ നടത്തിയ ലോക സർവകലാശാലകളുടെ റാങ്കിംഗിൽ മഹാത്മാഗാന്ധി സർവകലാശാലക്ക് 702-ാം സ്ഥാനം. കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ ലഭിച്ച 711-ാം സ്ഥാനത്തുനിന്നാണ് സർവകലാശാല മികവാർന്ന പ്രവർത്തനത്തിലൂടെ നില മെച്ചപ്പെടുത്തി 702-ാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ സർവകലാശാലയിൽ കഴിഞ്ഞ വർഷത്തെ 15-ാം സ്ഥാനം നിലനിർത്താനും മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കഴിഞ്ഞു. യു.കെ.യിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയാണ് ഇത്തവണയും ലോകറാങ്കിങ്ങിൽ ഒന്നാമത് എത്തിയിട്ടുള്ളത്. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ളോജി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവയ്ക്കാണ് റാങ്കിംഗിൽ രണ്ടാം സ്ഥാനം.

Comments: 0

Your email address will not be published. Required fields are marked with *