Flash News

മന്ത്രിയുടെ കുളി തരംഗമാവുന്നു!

പലതരത്തിലുള്ള കുളികൾ കണ്ടിട്ടുണ്ടെങ്കിലും ഒരു മന്ത്രിയുടെ കുളി ഇതാദ്യമായി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. യു.പി മന്ത്രി നന്ദ് ഗോപാൽ ഗുപ്ത തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന കുളി വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഒരു പ്രവർത്തകന്റെ വീട്ടിൽ വന്നു കുളിക്കുന്ന മന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു ബക്കറ്റിലേക്ക് ഒരാള്‍ ഹാന്‍റ് പമ്പില്‍ നിന്നും വെള്ളം അടിച്ച് നല്‍കുന്നതും മന്ത്രി അതില്‍ നിന്ന് മുക്കി കുളിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

നേരത്തെ സമാനമായ വീഡിയോ എപ്രില്‍ 30നും ഇദ്ദേഹം പങ്കുവച്ചിരുന്നു. അന്ന് ഇതിനെതിരെ ഉയര്‍ന്ന ട്രോളുകള്‍ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമാണ് പുതിയ ‘കുളി’ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ഇന്ന്, ഷാജഹാൻപൂർ ജില്ലയിലെ സിന്ധൗലി ഡെവലപ്‌മെന്റ് ബ്ലോക്കിലെ ചക് കൻഹൗ ഗ്രാമത്തിലുള്ള സഹോദരാ ജിയുടെയും ലീലാറാം ജിയുടെ വീട്ടിൽ രാത്രി വിശ്രമത്തിനുശേഷം, അവിടുത്തെ ഹാൻഡ് പമ്പിലെ വെള്ളം കൊണ്ട് കുളിച്ചു. രാവിലെ അവിടെ നിന്ന് ചായയും കഴിച്ചു. ആളുകളെ കണ്ട് ഇന്നത്തെ ദിനം ആരംഭിച്ചു – നന്ദ് ഗോപാൽ ഗുപ്ത ട്വിറ്ററില്‍ കുറിച്ചു.കുളിക്ക് ശേഷം മുടിചീകി പരിപാടിക്കായി തയ്യാറാകുന്ന ദൃശ്യങ്ങളും കുളി ട്വീറ്റിന് റിപ്ലേയായി ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 30ന് ബറേലി ജില്ലയിലെ ഭരതൗൾ ഗ്രാമത്തിലെ മുന്നി ദേവി ജിയുടെവസതിയിൽ രാത്രി താമസിച്ച ശേഷം, കൈ പമ്പ് വെള്ളത്തിൽ കുളിച്ചാണ് ദിവസം ആരംഭിച്ചത്. എന്നായിരുന്നു ‘കുളി’ വീഡിയോയ്ക്ക് യുപി മന്ത്രി നല്‍കിയ ക്യാപ്ഷന്‍. ഇത് ഏറെ ചര്‍ച്ചയായപ്പോഴാണ് ആറ് ദിവസം കഴിഞ്ഞ് പുതിയ വീഡിയോ മന്ത്രി പോസ്റ്റ് ചെയ്തത്.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *