Flash News
ഗോവൻ സൗന്ദര്യത്തിൽ മിർണ മേനോൻ

ഗോവൻ സൗന്ദര്യത്തിൽ മിർണ മേനോൻ

ഇടുക്കികാരിയായ മിർണ മേനോന്‍ മോഹന്‍ലാല്‍ നായകനായ സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. ബിഗ് ബ്രദറിൽ ആര്യ ഷെട്ടി എന്ന കഥാപാത്രമായെത്തിയ മിര്‍ണയുടെ അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിഥി മേനോൻ എന്നായിരുന്നു ആദ്യപേരെങ്കിലും സിനിമയില്‍ സാധാരണയായി നടിമാര്‍ ചെയ്യുന്നതുപോലെ മിർ‍ണ എന്ന സ്ക്രീന്‍ പേര് സ്വീകരിക്കുകയായിരുന്നു.

ഗോവ മഴയില്‍ നനഞ്ഞ് കുതിരാന്‍ പോകുന്ന ഇനിയുള്ള മാസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്ക് എത്തും. മെയ് കഴിഞ്ഞ് ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുമ്പോള്‍ അതുവരെ കാണാത്ത മറ്റൊരു മുഖമാണ് ഗോവയ്ക്ക്. കണ്ണെത്താ ദൂരത്തോളം സമൃദ്ധമായ പച്ചപ്പ് പടര്‍ത്തി, വേനൽക്കാലത്ത് സാധാരണയായി കാണാത്ത ഗോവയുടെ അദൃശ്യമായ കാഴ്ചകൾ മൺസൂൺ കൊണ്ടുവരുന്നു. നീരുറവകൾ സജീവമാവുകയും വെള്ളച്ചാട്ടങ്ങൾ ശക്തമായ ജലപ്രവാഹത്തോടൊപ്പം ഒഴുകാൻ തുടങ്ങുകയും ചെയ്യുന്നു. ഇപ്പോഴിതാ അതിമനോഹരിയായി നിക്കുന്ന ഗോവയിൽ നിന്നും വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മിര്‍ണ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകരാണ് കമന്‍റുകളുമായി എത്തുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *