പിന്തുണയ്ക്കാം: താന്‍ ആവശ്യപ്പെട്ട കാര്യം പരി​ഗണിക്കണമെന്ന് മോദിയോട് മായാവതി

താന്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി വ്യക്തമാക്കി.

രാജ്യത്തെ ഒ.ബി.സി വിഭാഗങ്ങളുടെ സെന്‍സസ് നടത്തണമെന്നാണ് മായാവതി ആവശ്യപ്പെട്ടത്. രാജ്യത്തെ ഒ.ബി.സി വിഭാഗങ്ങളുടെ സെന്‍സസ് നടത്തണമെന്നാണ് ബി.എസ്‌.പിയുടെ ആവശ്യം. തന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ നല്‍കും-മായാവതി ട്വീറ്റ് ചെയ്തു

ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസ് നടത്തണമെന്നാവശ്യപ്പെടാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ബീഹാര്‍ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു, ഇതിന് പിന്നാലെയാണ് മായാതിയും സമാന ആവശ്യവുമായി രംഗത്ത് വന്നത്. പട്ടികജാതി, വര്‍ഗ സെന്‍സസ് മാത്രം നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

Comments: 0

Your email address will not be published. Required fields are marked with *