Flash News
ബോളിവുഡിലെ സൂപ്പർ താരം അനുപം ഖേർ പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രത്യേക സമ്മാനം നൽകിയിരിക്കുന്നു.നരേന്ദ്ര മോദിയെ സന്ദർശിക്കുന്നതിനിടയിലാണ് അനുപം ഖേർ അദ്ദേഹത്തിന് സമ്മാനം നൽകിയത്.

മോദിയ്ക്ക് പ്രത്യേക മാല സമ്മാനിച്ച് പ്രമുഖ നടൻ

ബോളിവുഡിലെ സൂപ്പർ താരം അനുപം ഖേർ പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രത്യേക സമ്മാനം നൽകിയിരിക്കുന്നു.നരേന്ദ്ര മോദിയെ സന്ദർശിക്കുന്നതിനിടയിലാണ് അനുപം ഖേർ അദ്ദേഹത്തിന് സമ്മാനം നൽകിയത്. അമ്മ ദുലാരി ഖേർ തന്നുവിട്ട രുന്ദ്രാക്ഷമാലയാണ് അനുപം ഖേർ മോദിക്ക് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പ്രധാനമന്ത്രിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചത്. ഇതിനടിയിൽ കമന്റുകൾ വന്നു നിറയുകയാണ്.

“രാപകലില്ലാതെ രാജ്യത്തിനായി താങ്കൾ ചെയ്യുന്ന കഠിനാധ്വാനം പ്രചോദനമേകുന്നതാണ്. താങ്കളുടെ രക്ഷയ്ക്കെന്നുപറഞ്ഞ് എന്റെ അമ്മ കൊടുത്തുവിട്ട രുദ്രാക്ഷമാല താങ്കൾ സ്വീകരിച്ചത് എന്നും ഞാനോർക്കും” എന്ന കുറിപ്പിലാണ് അനുപം ഖേർ മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. അതിനു പിന്നാലെ നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ രം​ഗത്തെത്തി. അമ്മയുടേയും രാജ്യത്തെ ജനങ്ങളുടേയും പ്രാർഥനയാണ് തനിക്ക് രാജ്യത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതിന് പ്രേരണയാകുന്നതെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

അനുപം ഖേറിനെ പ്രധാന കഥാപാത്രമാക്കി വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കശ്മീർ ഫയൽസ്. കശ്മീരി പണ്ഡിത്തിന്റെ ജീവിതമാണ് ചിത്രത്തിൽ പറഞ്ഞത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി രം​ഗത്തെത്തിയിരുന്നു. 250 കോടിയിലേറെയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *