Flash News

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായല്ല, കുടുംബാംഗമായാണ് താൻ എത്തിയതെന്ന് മോദി പറഞ്ഞു.130 കോടി ജനങ്ങളുടെ അനുഗ്രഹവുമായാണ് നൗഷേരയിലെത്തിയത്. ഇന്ത്യയുടെ സുരക്ഷാ കവചമാണ് സൈനികർ. ഭീകരതയെ എതിർത്ത് തോൽപിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 10.30 ഓടെ നൗഷേരയിൽ എത്തിയ മോദി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. സുരക്ഷാ സന്നാഹങ്ങൾ ഒന്നും തന്നെയില്ലാതെയാണ് നരേന്ദ്ര മോദി കശ്മീരിലെത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *