Flash News

കുശിനഗര്‍ വിമാനത്താവളം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഉത്തർപ്രദേശ് കുശിനഗറിൽ പുതിയതായി നിർമിച്ച അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊളംബോയിൽ നിന്ന് ബുദ്ധമത സന്യാസിമാരും തീർത്ഥാടകരും ഉൾപ്പടെ 125 പേരുമായി ശ്രീലങ്കയിൽ നിന്നുള്ള വിമാനമാണ് ആദ്യമായി കുശിനഗറിൽ ഇറങ്ങിയത്. ദശാബ്ദങ്ങളായുള്ള പ്രതീക്ഷകളുടേയും പ്രവർത്തനങ്ങളുടേയും ഫലമാണ് കുശിനഗർ വിമാനത്താവളമെന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

തന്നെ സംബന്ധിച്ചടത്തോളം ഇരട്ടി സംതൃപ്തിയാണ് ഇത് നൽകുന്നത്. ഒന്ന്, ഇവിടേക്കുള്ള ആത്മീയ തീർഥാടനവുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന് താൻ പ്രതിനിധീകരിക്കുന്ന പൂർവഞ്ചാൽ മേഖലയ്ക്ക് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണിത് എന്നുള്ളതാണെന്നും മോദി വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *