Flash News

പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി മോഹൻലാൽ

പുതിയ ഒരു ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. മോഹൻലാൽ ഫാൻസ് ക്ലബ്ബാണ് ഇക്കാര്യം ഫേസ്‍ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

താരം വാഹനം ഏറ്റു വാങ്ങുന്നതിൻറെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഗാർനെറ്റ് റെഡ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയാണ് താരത്തിൻറെ ഗാരേജിലേക്ക് എത്തുന്നത്.

ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടോ പതിപ്പാണ് താരം സ്വന്തമാക്കിയത്. 2.4 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് ഈ ക്രിസ്റ്റയുടെ കൊച്ചി എക്സ് ഷോറൂം വില.

Comments: 0

Your email address will not be published. Required fields are marked with *