16ാം ശസ്ത്രക്രിയയ്ക്ക് മുന്‍പ് മോഹന്‍ലാലിനെ കാണണം…; ഒടുവിൽ കുഞ്ഞ് ആരാധകന് താരരാജാവിന്റെ സർപ്രൈസ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് പ്രായഭേദമന്യേ ആരാധകര്‍ നിരവധിയാണ് . കുരുന്നുകള്‍ മുതല്‍ വൃദ്ധയായവര്‍ക്ക് വരെ ജീവനാണ് ലാലേട്ടനെ. താരത്തെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്ത പ്രേക്ഷകര്‍ ഉണ്ടാകില്ല. തന്റെ കുഞ്ഞ് ആരാധകന് താരം നൽകിയ സർപ്രൈസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിരണം സ്വദേശിയായ ശ്രീഹരിക്ക് തന്റെ 16ാമത്തെ ശസ്ത്രക്രിയയ്ക്ക് മുന്‍പ് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ കാണണമെന്ന ഒരൊറ്റ ആ​ഗ്രഹം മാത്രമാണുണ്ടായിരുന്നത്. അവനു വേണ്ടി സോഷ്യല്‍ മീഡിയ ഒന്നടങ്കം കൈകോര്‍ത്തു. അങ്ങനെ തന്റെ ആരാധകന്റെ ആഗ്രഹം അറിഞ്ഞ മോഹന്‍ലാല്‍ സര്‍പ്രൈസുമായി എത്തുകയും ചെയ്തു.

കൊ വിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ തന്റെ കൊച്ചു ആരാധകനെ താരം ഫോണിലൂടെ വിളിച്ചു സംസാരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് മോഹന്‍ലാല്‍ വിളിച്ചത്. മോഹന്‍ലാലിന്റെ ശബ്​ദം കേട്ടതും അമ്മയൊന്ന് അമ്പരന്നെങ്കിലും ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച്‌ മോഹന്‍ലാല്‍ വിശദമാക്കി. എങ്കില്‍ ഒരു വീഡിയോ കോള്‍ എങ്കിലും നടക്കുമോ എന്നായി. ഇപ്പോള്‍ താന്‍ ചികിത്സയില്‍ തുടരുന്നതിനാല്‍, കൃത്യമായ സമയം കണ്ടെത്തി നടത്താമെന്നും താരം ഉറപ്പുനല്‍കി. പിന്നാലെ ശ്രീഹരിയോടും മോഹന്‍ലാല്‍ സംസാരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളറ്‍ ബാദുഷയാണ് ശ്രീഹരിയുടെ ആ​ഗ്രഹം മോഹന്‍ലാലിനെ അറിയിച്ചത്. കുഞ്ഞിനെ മോഹന്‍ലാല്‍ വിളിച്ചതില്‍ സന്തോഷം അറിയിച്ചുകൊണ്ട് ഒരു കുറിപ്പും ബാദുഷ പങ്കുവെച്ചു.

ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പ്

https://www.facebook.com/nmbadusha/posts/274890967760135

Comments: 0

Your email address will not be published. Required fields are marked with *