'ബ്രോ ഡാഡി'യ്ക്കായി പാടി മോഹൻലാൽ

‘ബ്രോ ഡാഡി’യ്ക്കായി പാടി മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ ടൈറ്റിൽ സോങ് എത്തുന്നു. ജനുവരി 20ാം തീയതിയാണ് ഗാനം റിലീസ് ചെയ്യുന്നത്. മോഹൻലാലും പൃഥ്വിരാജും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ​ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ജൂലൈയിലാണ് ‘ബ്രോ ഡാഡി’ ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *