മോഹന്‍ലാലിനെ ഇ.ഡി ചോദ്യം ചെയ്യും
പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത മോന്സണ് മാവുങ്കലിനെതിരായ കേസില്‍ നടന് മോഹന്‍ലാലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി കൊച്ചി മേഖല ഓഫീസില്‍ ഹാജരാകാനാണ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസിന് പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും. മോന്സണ് മാവുങ്കലിനന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom