’55 സിനിമകളില്‍ ഒരുമിച്ച് സ്‌ക്രീന്‍ പങ്കിട്ടതില്‍ അഭിമാനം’,ഇച്ചാക്കയ്ക്ക് ആശംസയുമായി ലാലേട്ടന്‍

മലയാള സിനിമയില്‍ ഫാഫ് സെഞ്ച്വറി തികച്ച അഭിനയ സമ്രാട്ട് മമ്മൂട്ടിക്ക് അഭിനന്ദനവുമായി മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുന്ന ലാലേട്ടന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മലയാളത്തിന്റെ സൂപ്പര്‍താരം ഹൃദയം നിറഞ്ഞ ആശംസ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പോസ്റ്റും അതിനു മമ്മൂട്ടി നല്‍കിയ കമന്റും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

‘ഇന്ന് എന്റെ സഹോദരന്‍ ചലച്ചിത്ര മേഖലയില്‍ മഹത്തായ 50 വര്‍ഷങ്ങള്‍ പിന്നിടുകയാണ്’ എന്നു പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിന്റെ കുറിപ്പിന്റെ തുടക്കം. മമ്മൂട്ടിയെ സ്‌നേഹത്തോടെ ലാലേട്ടന്‍ വിളിക്കുന്ന പേരാണ് ഇച്ചാക്ക. സ്‌നേഹത്തിന്റെ ഭാഷയില്‍ ആ വിളിയും കുറിപ്പില്‍ താരം പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അവിസ്മരണീയമായ 55 സിനിമകളില്‍ ഒരുമിച്ച് സ്‌ക്രീന്‍ പങ്കിട്ടതില്‍ അഭിമാനമുണ്ടെന്നു വ്യക്തമാക്കിയ മോഹന്‍ലാല്‍ ഇനിയും കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുന്നുതായി കുറിച്ചുകൊണ്ടാണ് ഇച്ചാക്കയെ അഭിനന്ദിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ‘താങ്ക്യൂ ഡിയര്‍ ലാല്‍’ എന്ന മറുപടിയുമായി മമ്മൂട്ടി രംഗത്തെത്തി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലാലേട്ടന്റെ പോസ്റ്റിനും ഇച്ചാക്കയുടെ മറുപടിക്കും നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *