ജീവിതം ദുരിതപൂർണമായെന്ന് നടി
വ്യത്യസ്ത സംസാര ശൈലി കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഒരാളാണ് മോളി കണ്ണമാലി. സൂപ്പർതാര ചിത്രങ്ങളിലെല്ലാം അഭിനയിച്ച മോളിയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. നേരത്തെ വെള്ളത്തിൽ വീട് മുങ്ങിപോയെന്ന് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടി സഹായം അഭ്യർത്ഥിച്ചിരുന്നു. ഇപ്പോളിതാ തന്റെ ജീവിതം ദൂരിതപൂർണതയിൽ എത്തിയത് എങ്ങനെയെന്ന് മോളി എങ്ങനെയെന്ന് ഇതാദ്യമായി തുറന്നു സംസാരിക്കുന്നു. സ്വകാര്യ ചാനലിലെ ഒരു പരിപാടിയ്ക്ക് പങ്കെടുക്കവെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. മുപ്പതാം വയസിൽ അപ്രതീക്ഷിതമായാണ് ഭർത്താവ് ഫ്രാൻസിസ് മരിച്ചെന്നും പിന്നീട് കല്ലും മണ്ണും ചുമന്ന് ജീവിച്ചെന്ന് നടി പറയുന്നു. കണ്ണ് നനയ്ക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുന്നു.
മോളി കണ്ണമാലിയുഎ വാക്കുകൾ
30ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നാണ് ഫ്രാൻസിസ് മരിക്കുന്നത്. അതിനു ശേഷം ജീവിതം ദുരിതപൂർണമായെന്നാണ് മോളി പറഞ്ഞത്. ചവിട്ടു നാടക കലാകാരനായിരുന്നു ഫ്രാൻസിസും. ചെറിയ വഴക്കിലൂടെ തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാവുകയായിരുന്നു. നാടകത്തിലെ നായകനായിരുന്നു ഫ്രാൻസിസ്. ശരീരത്തിൽ തൊട്ടുള്ള അഭിനയം മോളിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ ഈ നാടകത്തിൽ പ്രണയരംഗം ഉണ്ടായിരുന്നു.
അതിന്റെ ഭാഗമായി തൊട്ടതും ഫ്രാൻസിസിനെ മോളി അടിച്ചു. കവിളിലാണ് അടി കൊണ്ടത്. അതിനു പിന്നാലെ മോളിയെ വിവാഹം ആലോചിച്ച് ഫ്രാൻസിസ് വീട്ടിൽ വന്നുത്. എന്നാൽ അടിച്ചതിന്റെ വൈരാഗ്യമായിരിക്കുമോ എന്നായിരുന്നു മോളിയുടെ സംശയം. വൈരാഗ്യമല്ലെന്നും തനിക്ക് ശരിക്കും ഇഷ്ടമാണ് എന്നുമായിരുന്നു ഫ്രാൻസിസിന്റെ മറുപടി. കുറച്ചു നാൾ പ്രണയിച്ചതിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
സന്തോഷകരമായി ആരംഭിച്ച ജീവിതം ദുരിതമാവാൻ അധികകാലമുണ്ടായിരുന്നില്ല. ഇളയമകനെ രണ്ടു മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ഫ്രാൻസിസിന്റെ വേർപാട്. 30 വയസ്സായിരുന്നു ഫ്രാൻസിസിന് പ്രായം. ഹൃദയാഘാതമായിരുന്നു. ജീവിതം പിന്നീട് ദുരിതപൂർണമായിരുന്നു. ചവിട്ടു നാടകം കളിച്ചും കരിങ്കല്ല് ചുമന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു. അമ്മ താങ്ങായി നിന്നതും ജീവിതം മുന്നോട്ടു പോകാൻ കരുത്തായി’- മോളിയുടെ വാക്കുകൾ.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom