Flash News

പ്രവാസി ക്ഷേമനിധിയുടെ പേരില്‍ പണത്തട്ടിപ്പ്; പരാതി നൽകിയെന്ന് സിഇഒ

ക്ഷേമ പെൻഷൻ അംഗത്വത്തിന് വൻ തുക ഈടാക്കിയുള്ള ചൂഷണത്തിനെതിരെ പരാതി നൽകിയെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് സിഇഒ . പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തുനൽകാം എന്ന് വാഗ്ദാനം നൽകി വൻ പണത്തട്ടിപ്പാണ് നടന്നത്. ക്ഷേമനിധി ബോ‍ർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്സൈറ്റുണ്ടാക്കി അംഗത്വത്തിനായി നാലിരട്ടി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടന്നത്.

പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണമെന്ന് സിഇഒ എം രാധാകൃഷ്ണൻ പറഞ്ഞു. തട്ടിപ്പുകാർ വ്യാജപ്രചാരണം നടത്തി വൻതുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതിനെതിരെ ഡിജിപിക്കും എൻആർഐ സെല്ലിനും സൈബർ ഡോമിനും പരാതി നൽകിയെന്ന് എം രാധാകൃഷ്ണൻ പറഞ്ഞു.

അബുദാബിയിലെ സാംസ്കാരിക സംഘടനാ പ്രവർത്തകനും സിപിഎം തൃശ്ശൂർ ജില്ലാ നേതാവിന്‍റെ മകനുമായ നിർമൽ തോമസാണ് സർക്കാർ സേവനത്തിനായി സർവീസ് ഫീസ് എന്ന പേരിൽ സ്വന്തം അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് പ്രവാസികളിൽ നിന്നും പണം തട്ടിയത്.

 

Comments: 0

Your email address will not be published. Required fields are marked with *