ഭണ്ഡാരത്തിൽ നിന്നുള്ള പണം കവർന്നു; ജീവനക്കാരൻ പിടിയിൽ

ഭണ്ഡാരത്തിൽ നിന്നുള്ള പണം കവർന്നു; ജീവനക്കാരൻ പിടിയിൽ

ശബരിമലയിൽ ഭണ്ഡാരത്തിൽ നിന്നുള്ള പണം കവർന്ന കഴകം ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി സബ് ഗ്രൂപ്പ് ജീവനക്കാരനായ ഉണ്ണിയെയാണ് ശനിയാഴ്ച ഉച്ചയോടെ ദേവസ്വം വിജിലൻസ് പിടികൂടിയത്. കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മടിക്കുത്തിൽ ഒളിപ്പിച്ച് 3500 രൂപ കടത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ സന്നിധാനം പോലീസിന് കൈമാറി.

Comments: 0

Your email address will not be published. Required fields are marked with *