ബോളിവുഡിലെ പൊന്നും വിലയുള്ള ആ വീട് ഇതാണ് !

ബോളിവുഡിലെ പൊന്നും വിലയുള്ള ആ വീട് ഇതാണ് !

ബോളിവുഡിലെ ഏറ്റവും വിലകൂടിയ ആഡംബര വസതി ആരുടെതെന്ന് അറിയുമോ ? ഏകദേശം 200 കോടി രൂപയോളം വിലവരുന്ന ഈ വീട് ബോളിവുഡ് കിംഗ് ഖാൻ ഷാരുഖ് ഖാന്റേതാണ്. ഷാരൂഖ് ഖാന്റെ മുംബൈ മന്നത്ത് വസതിയുടെ വിലയാണ് ഏകദേശം 200 കോടി. മന്നത്തിൻെറ നെയിം ബോര്‍ഡിന് പോലുമുണ്ട് 20 ലക്ഷം രൂപ എന്നാണ് റിപ്പോര്‍‍ട്ടുകൾ. വൈകുന്നേരങ്ങളിൽ തിളങ്ങുന്ന റേഡിയം നെയിം പ്ലേറ്റ് കാഴ്ചക്കും കൗതുകകരമാണ്. ഷാരൂഖ് ഖാൻെറ ഭാര്യ ഗൗരി ഖാൻ തന്നെയാണ് നെയിം പ്ലേറ്റ് തയ്യാറാക്കിയത്. അ‌ഞ്ച് കിടപ്പുമുറികളാണ് ഇവിടെയുള്ളത്.ബാന്ദ്ര വെസ്റ്റിൽ കടലിന് അഭിമുഖമായാണ് ഈ ബംഗ്ലാവ്. വീടിൻെറ മുൻവശത്ത് മനോഹരമായ പൂന്തോട്ടമുണ്ട്. ബംഗ്ലാവിൽ ഒട്ടേറെ നിയോ ക്ലാസിക്കൽ ഘടകങ്ങൾ ഉണ്ട്.വീടിൻെറ ഇൻറീരിയർ മോഡേണും സ്റ്റൈലിഷും ആണ്, ലോകമെമ്പാടുമുള്ള കൗതുകവസ്തുക്കളും കലാവസ്തുക്കളും കൊണ്ട് വീട് അലങ്കരിച്ചിരിക്കുന്നു.പോഷ് ലോഞ്ച് ഏരിയയും വിശാലമായ അടുക്കളകളും ഷാരൂഖ് ഖാൻെറ ഓഫീസുകളും സ്റ്റുഡിയോയും ജിമ്മും ഒക്കെ ഇതിനുള്ളിൽ ഉണ്ട്. എലിവേറ്ററുകളാൽ ആണ് ആറു നിലകളും ബന്ധിപ്പിച്ചിരിക്കുന്നത്. എം.എഫ്. ഹുസൈൻ വരച്ച ചിത്രങ്ങളും പുരാതന വസ്തുക്കളും ഒക്കെ കൊണ്ട് അലങ്കരിച്ച മനോഹരമായ രണ്ട് സ്വീകരണമുറികളുണ്ട്. രണ്ട് നിലകളിൽ ആയാണ് കുടുംബാംഗങ്ങളുടെ താമസം. വിശാലമായ ലൈബ്രറി, സ്വകാര്യ ബാർ എന്നിവയെല്ലാം ഈ കിടിലൻ ബംഗ്ലാവിലുണ്ട്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *