കൈക്കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി അമ്മ
കുടുംബവഴിക്കിനെ തുടർന്ന് ദേഷ്യം തീർക്കാൻ സ്വന്തം കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി യുവതി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഹൈദർപൂർ മേഖലയിലാണ് ദാരുണമായ സംഭവം. മൂന്ന് മാസം മാത്രം പ്രായമുളള പെൺകുഞ്ഞിനെയാണ് അമ്മ അഞ്ജലി ദേവി(26) കൊലപ്പെടുത്തിയത്. കുടുംബപ്രശ്നങ്ങളുടെ പേരിൽ ഭർത്താവ് സഞ്ജിത്തുമായി എന്നും അഞ്ജലി വഴക്കുണ്ടാക്കുമായിരുന്നു. വ്യാഴാഴ്ചയും വഴക്കുണ്ടായി. തുടർന്നാണ് കുഞ്ഞിന്റെ കഴുത്തിൽ കെട്ടിയിരുന്ന ചരട് മുറുക്കി അഞ്ജലി കുട്ടിയെ കൊലപ്പെടുത്തിയത്. ഭർത്താവും ഭർതൃമാതാവുമായുളള തന്റെ പ്രശ്നങ്ങൾക്കെല്ലാം കാരണം മകളാണെന്ന് അഞ്ജലി എന്നും കുറ്റപ്പെടുത്തിയിരുന്നതായി ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ അഭിപ്രായപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom