ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിപണി ലക്ഷ്യമിട്ട് മോട്ടോ; പുതിയ മോഡൽ E40 വിപണിയിൽ

മോട്ടോ E40 ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ E സീരീസിലുള്ള ഏറ്റവും പുതിയ ഫോണാണിത്. 10,000 രൂപയിൽ താഴെ ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർക്ക് നല്ലൊരു ഓപ്ഷനാണിത്. രണ്ട് നിറങ്ങളിലാണ് E40 ലഭിക്കുക. 4ജിബി റാമും 64 ജിബി സ്‌റ്റോറേജും തരുന്ന E40 യുടെ വില 9,499 രൂപയാണ്. കാർബൺ ഗ്രേ, പിങ്ക് ക്ലേ എന്നി നിറങ്ങളിൽ E40 ലഭ്യമാകും. ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്ന E40 യിൽ രണ്ട് സിം കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. 6.5 എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 90 ഹെട്‌സ് റീഫ്രഷ് റേറ്റും ഫോണിനുണ്ട്. ഫോണിന്റെ പ്രധാന ക്യാമറ 48 മെഗാ പിക്‌സലാണ്. ട്രിപ്പിൾ ക്യാമറ സെറ്റപ്പിലുള്ള ഫോണിന് 2 എംപിയുടെ മാക്രോ ഷൂട്ടറും, ഡെപ്ത് സെൻസറും മോട്ടോറോള നൽകിയിട്ടുണ്ട്. 198 ഗ്രാം മാത്രം ഭാരമുള്ള ഫോണിന്റെ ബാറ്ററി 5000 എംഎഎച്ചിന്റേതാണ്. കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ നൽകിയിരിക്കുന്നത് ഫോണിന്റെ ബാക്കിലാണ്. ഫ്‌ളിപ് കാർട്ടിലൂടെ ഈ മാസം 17 മുതൽ ഫോൺ വാങ്ങാവുന്നതാണ്. വിപണിയിലുള്ള റിയൽമി C21Y, സാംസഗ് ഗ്യാലക്‌സി M12 എന്നി ഫോണുകൾക്ക് പ്രധാന വെല്ലുവിളിയാണ് മോട്ടോ E40.

 

 

Comments: 0

Your email address will not be published. Required fields are marked with *