‘ഡി 44’ ന് പേരിട്ടു, ‘തിരുച്ചിത്രമ്പലം’ ; പരമ്പരാഗത സംഗീതത്തിനൊപ്പം വീഡിയോ പുറത്ത്

‘ഡി 44’ എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെട്ടിരുന്ന ധനുഷിന്റെ 44ആം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. ‘തിരുച്ചിത്രമ്പലം’ എന്നാണ് ചിത്രത്തിന്റെ പേര്. പരമ്പരാഗത സംഗീതം ഉള്‍പ്പെടുത്തിയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്.

മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ചെന്നൈയില്‍ നടന്ന ശേഷം ഇന്ന് ഷൂട്ടിങ്ങും ആരംഭിച്ചു. നിത്യാ മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന എന്നീ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പൂജാ വേളയില്‍ പരമ്പരാഗത ലുങ്കിയും ഷര്‍ട്ടും ധരിച്ച് എത്തിയ ധനുഷിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ഇപ്പോള്‍. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിശങ്കറാണ് സംഗീതം ഒരുക്കുന്നത്. സംവിധായകനും നടനുമായ ഭാരതിരാജയും, പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *