ലക്ഷദ്വീപ്​ സന്ദര്‍ശിക്കാനുള്ള എം.പിമാരുടെ അപേക്ഷ നിരസിച്ചത്​ നിയമവിരുദ്ധം : ​ ഹൈക്കോടതി

ലക്ഷദ്വീപ്​ സന്ദര്‍ശിക്കാനുള്ള എം.പിമാരുടെ അപേക്ഷയിൽ വാദം കേള്‍ക്കാതെ അത്​ തള്ളിയത്​ നിയമവിരുദ്ധ നടപടിയാണെന്നാണ്​​​ ഹൈക്കോടതി. ഇക്കാര്യത്തില്‍ എം.പിമാരെ കേട്ടതിന്​ ശേഷം മാത്രമേ തീരുമാനമെടുക്കാവു എന്ന്​ കോടതി നിര്‍ദേശിച്ചു.എംപിമാരുടെ ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ഉത്തരവ് പുനപരിശോധിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ടി.എന്‍.പ്രതാപനും ഹൈബി ഈഡനും ഇതുമായി ബന്ധപ്പെട്ട്​ കോടതിയെ സമീപിച്ചത്​. ലക്ഷദ്വീപ്​ ഭരണകൂടത്തിന്​ കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ്​ ഹൈക്കോടതി നിരീക്ഷണം​. നേരത്തെ ലക്ഷദ്വീപ്​ സന്ദര്‍ശിക്കാന്‍ നിരവധി തവണ കോണ്‍ഗ്രസ്​-ഇടത്​ എം.പിമാര്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ദ്വീപ്​ ഭരണകൂടം ഇത്​ തള്ളുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *