Flash News

മധ്യപ്രദേശിൽ 27 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശിലും ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇതുവരെ 27 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 16 പേര്‍ ഗ്വാളിയോറില്‍നിന്നുള്ളവരാണ്. രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മനീഷ് ശര്‍മ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 50 കുട്ടികളില്‍ 40 പേരും മരിച്ചത് ഡെങ്കിപ്പനി മൂലമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസംഘത്തെ സംസ്ഥാനത്തേക്കക്കുകയും മരണം ഡെങ്കിപ്പനി മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഡെങ്കിപ്പനിയുടെ ഗുരുതര വകഭേദമായ ഹെമൊറാജിക് ഡെങ്കി ബാധിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *