മുഈൻ തങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധം; വിശദീകരണവുമായി റാഫി പുതിയ കടവ്

മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള കാരണം വിശദീകരിച്ച് റാഫി പുതിയ കടവ് രംഗത്തെത്തി. മുസ്ലിം ലീഗ് നേതാക്കളെ മോശമായി ചിത്രീകരിച്ചപ്പോൾ ലീ​ഗ് പ്രവർത്തകരുടെ വികാരം പ്രകടിപ്പിച്ചതാണ് താനെന്നും എന്നാൽ പറയാൻ പാടില്ലാത്ത ചില വാചകങ്ങൾ പറഞ്ഞതിൽ ഖേദമുണ്ടെന്നും റാഫി പറഞ്ഞു. മുഈൻ അലി തങ്ങൾ ഇന്നലെ ലീഗ് വാർത്താസമ്മേളനത്തിലെത്തി ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും. കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യൽ പാണക്കാട് കുടുംബത്തിൽ എത്താൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഇതിന്‍റെ മനോവിഷമം കാരണമാണ് ഹൈദരലി തങ്ങൾ രോഗിയായി മാറിയതെന്നും. ഇന്നലെ വൻ വാർത്തയായി മാറിയ വാർത്താസമ്മേളനത്തിൽ മുഈൻ അലി തങ്ങൾ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. ഇതിൽ നിന്നും പ്രകോപിതനായാണ് റാഫി പുതിയ കടവ് മുഈൻ തങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *