ചന്ദ്രികയുമായി മുഈൻ തങ്ങൾക്ക് ബന്ധമില്ലെന്ന വാദം തെറ്റ്; തെളിവുകൾ പുറത്ത്

മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈൻ അലി തങ്ങൾക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദം തെറ്റ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവന്നു. ചന്ദ്രികയിലെ പ്രശ്നം പരിഹരിക്കാൻ മുഈൻ അലിക്ക് ചുമതല നൽകികൊണ്ടുള്ള കത്താണ് പുറത്തുവന്നത്.മാർച്ച് മാസത്തിലാണ് കത്ത് നൽകിയിരിക്കുന്നത്.

അതേസമയം, ചന്ദ്രിക അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇഡിക്കു മുന്നിൽ ഹാജരായില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *