സുകുമാരി ചേച്ചി പൊള്ളലേറ്റ് മരിച്ചത് ഇപ്പോഴും വിശ്വാസിക്കാൻ കഴിയുന്നില്ല; മുകേഷ്
മലയാളികൾക്ക് സുകുമാരി സ്വന്തം വീട്ടിലെ ഒരാളെ പോലെയാണ്. ഒരു കാലത്ത് സുകുമാരി ഇല്ലാത്ത സിനിമകൾ മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. ഏത് കഥാപാത്രമായാലും അഭിനയ മികവുകൊണ്ട് ഞെട്ടിക്കുന്ന കലാകാരി.എന്നാൽ പെട്ടന്നുണ്ടായ സുകുമാരിയുടെ മരണത്തിൽ നിന്ന് ഇപ്പോഴും സഹപ്രവർത്തകർക്കും കുടുംബത്തിനും മോചനം ലഭിച്ചിട്ടില്ല. 2500 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച സുകുമാരി ആറു പതിറ്റാണ്ടോളം മലയാള സിനിമയോടൊപ്പം യാത്ര ചെയ്തു. സുകുമാരിയ്ക്കൊപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ച മുകേഷ് ഇപ്പോൾ സുകുമാരിയെ കുറിച്ച് ഓർക്കുന്നു.
മുകേഷിന്റെ വാക്കുകൾ
സുകുമാരി ചേച്ചിയുടെ വേർപാട്മലയാള സിനിമയിൽ നികത്താൻ കഴിയാത്ത വിടവാണ്. ചേച്ചിയുടെ വേർപാട് മലയാള സിനിമയ്ക്ക് നഷ്ടമാണ്. അത്തരം പ്രതിഭകള്‍ ഇനി സിനിമയില്‍ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിംഗ് സെറ്റില്‍ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ.എന്നാല്‍ എല്ലാവരേക്കാളും മുമ്പ് തന്നെ മുറിയില്‍ നിന്നും ഇറങ്ങിയിട്ടും ഉണ്ടാകും എന്നിട്ടും താമസിച്ചെ സെറ്റിലെത്തൂ. അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. എല്ലാ സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളില്‍ എല്ലാം കയറി പ്രാര്‍ത്ഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ എന്നതാണ്.സ്വന്തം കാര്യത്തിന് വേണ്ടിയല്ല എല്ലാവര്ക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെപ്രാർത്ഥനകൾ. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ വഴിപാടിന്റെ പ്രസാദം എല്ലാവര്ക്കും നല്‍കുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാല്‍ തന്നെ ചേച്ചി പൂജമുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല.ഒരുപാട് നാള് ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങൊനൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത് എന്നാണ് മുകേഷ് പറയുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom