Flash News

ബി.ജെ.പി വിട്ട്​ 24 എം.എൽ.എമാർ തൃണമൂലിലെത്തുമെന്ന് മുകുൾ റോയ്​

പശ്ചിമബംഗാളിൽ ബി.ജെ.പിയിലെ കൂടുതൽ എം.എൽ.എമാർ തൃണമൂൽ കോൺഗ്രസിലെത്തുമെന്ന്​ മുതിർന്ന നേതാവ്​ മുകുൾ റോയ്​. 24ഓളം ബി.ജെ.പി എം.എൽ.എമാർ തൃണമൂലിൽ ചേരാൻ സന്നദ്ധത അറിയിച്ചതായാണ്​ തൃണമൂൽ നേതാവിന്‍റെ ​വാദം.

ബി.ജെ.പി വിട്ട്​ കാളിയാഗഞ്ച്​ എം.എൽ.എ സൗമൻ റോയ്​ തൃണമൂലിൽ തിരിച്ചെത്തിയതിന്​ പിന്നാലെയാണ്​ മുകുൾ റോയ്​യുടെ പ്രസ്​താവന. ‘മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ 24 എം.എൽ.എമാർ സന്നദ്ധത അറിയിച്ചു. കൂടുതൽ പേർ തൃണമൂലിലെത്തും. പാർട്ടിയിൽ ചേരാനെത്തുന്നവരുടെ വലിയ നിര കാണാനാകും’ -മുകുൾ റോയ്​ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *