മുൾട്ടാണി മിട്ടി എങ്ങനെ ഉപയോഗിക്കാം ?
തിളങ്ങുന്ന മുഖം എല്ലാവരുടെയും ആത്മവിശ്വമാണ്.മുഖത്തെ കരുവാളിപ്പ്,മുഖക്കുരു,കറുത്ത പാടുകൾ എന്നിവയെല്ലാം മുൾട്ടാണി മിട്ടി പരിഹാരമാവും. എന്നാൽ ഇത് എങ്ങനെയാണ് ഉപയോഗിക്കുക എന്ന് പലർക്കും അറിയില്ല. മുഖത്തെ പാടുകൾ അകറ്റി കൂടുതൽ തിളക്കമാർന്ന മുഖകാന്തിയ്ക്ക് മുൾട്ടാണി മിട്ടി കൂടുതൽ സഹായകമാകും.ആഴ്ചയിൽ ഒരു ദിവസമെങ്കിലും മുൾട്ടാണി മിട്ടി പാക്ക് ഇടുന്നത് നല്ലതായിരിക്കും.
*ഓയിൽ സ്കിന്നുള്ളവർ മുൾട്ടാണി മിട്ടി നാരങ്ങ നീരിൽ ചേർത്ത് മുഖത്ത് അപ്ലൈ ചെയ്യുന്നത് നല്ലതാണ്.ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലേക്ക് നാരങ്ങാനീര് ചേർക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും നൽകും,ചർമ്മത്തിന്റെ നിറവും വർദ്ധിക്കും.
* വെപ്പിൻ പൊടി ചേർത്ത് ഇടുന്നത് നല്ലതാണ്.ചർമ്മത്തിൽ ഉണ്ടാകുന്ന സുഷിരങ്ങൾ ഇല്ലാതാക്കാൻ ഇത്സഹായിക്കും.വേപ്പിൻ പൊടിക്ക് ആന്റി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, മുൾട്ടാണി മിട്ടിയുമായി കലർത്തുമ്പോൾ മുഖക്കുരു, മുഖക്കുരു പാടുകൾ എന്നിവ നീക്കം ചെയ്യാൻ ഇത് സഹായിക്കും.
*നെല്ലിക്ക പൊടി ചർമ്മത്തിന് കൂടുതൽ തിളക്കം ഉണ്ടാക്കും.മുൾട്ടാണി മിട്ടി നല്ല തണുപ്പ് തരുന്ന ഒന്നാണ്, നിങ്ങൾ ഇത് നെല്ലിക്ക പൊടിയുമായി കലർത്തി ഫേസ് മാസ്ക് തയ്യാറാക്കുകയാണെങ്കിൽ, അതിൽ കൊളാജൻ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തെ ഉറപ്പും മൃദുവുമാക്കി നിലനിർത്തും. മാത്രമല്ല, ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകുകയും ചർമ്മത്തിന് ഭംഗി പകരുകയും ചെയ്യും.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom