Flash News

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇല്ല; മുല്ലപ്പള്ളി ദേശീയ നേതൃത്വത്തിലേക്ക്..?

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച സമയം മുതൽ ഉടക്കി നിൽക്കുകയാണ് ചെന്നിത്തല, ദേശീയ നേതൃത്വത്തിലേക്ക് പരി​ഗണിക്കുമെന്നാണ് അന്ന് സമാധാനിപ്പിച്ചതെങ്കിൽ ഇപ്പോൾ വരുന്ന വാർത്തകൾ പ്രകാരം ചെന്നിത്തലയെ അല്ല മറിച്ച് മുല്ലപ്പള്ളിയെ ദേശീയ നേതൃത്വത്തിലേക്ക് പരി​ഗണിക്കുമെന്നാണ് വിവരം. അതേസമയം എഐസിസി പുനഃസംഘടനയില്‍ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. എഴുപത്തിയേഴുകാരനായ ഉമ്മൻചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്നത്.

മുൻ കെപിസിസി പ്രസിഡ  മുല്ലപ്പള്ളി രാമചന്ദ്രനെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നുള്ള സൂചനകളും ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. മുന്‍പും കേന്ദ്ര നേതൃത്വത്തില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ച മുല്ലപ്പള്ളിക്ക് പദവി നല്‍കുന്നത് സജീവമായി ഹൈക്കമാൻഡ് പരിഗണിക്കുന്നതായാണ് അറിവ്. നേരത്തെ എഐസിസി ജോ സെക്രട്ടറി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട് മുൻകേന്ദ്രമന്ത്രി കൂടിയായ മുല്ലപ്പള്ളി.

2018ലാണ് ഉമ്മന്‍ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അവിടെ മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചതുമില്ല.ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി രമേശ് ചെന്നിത്തല പരസ്യമായി തന്നെ തുറന്നുപറഞ്ഞിരുന്നു. ഇതാണ് ചെന്നിത്തലക്ക് തിരിച്ചടിയായതെന്നാണ് റിപ്പോർട്ട്.

Comments: 0

Your email address will not be published. Required fields are marked with *