Flash News

ധീരജവാന്മാരുടെ ഓർമ്മകളിൽ രാജ്യം നടുങ്ങിയ ദിനം; മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 13 വർഷം

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് പതിമൂന്ന് വര്‍ഷം തികയുന്നു. 2008 നവംബര്‍ 26നാണ് 10 ഭീകരര്‍ ഉള്‍പ്പെട്ട സംഘം മുംബൈ നഗരത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. മുംബൈയെ മാത്രമല്ല, രാജ്യത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്ന് ദിനമാണ് അന്ന് കടന്നു പോയത്.

മൂന്ന് ദിവസത്തോളം രാജ്യം വിറങ്ങലിച്ചു നിന്നു. ലഷ്‌കര്‍-ഇ-തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്രമാര്‍ഗം എത്തി നടത്തിയ ആക്രമണത്ത തുടര്‍ന്ന് ഇന്ത്യയുടെ സുരക്ഷാ സംവിധാനവും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ആക്രമണത്തിൽ 164 പേർ മരിച്ചു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യാത്രികർ ദിവസം തോറും എത്തുന്ന സി.എസ്.ടി. റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്.

22 സൈനികര്‍ ഏറ്റുമുട്ടലില്‍ വീര ബലിദാനികളായി. വിദേശത്തു നിന്നും എത്തിയ സഞ്ചാരികളും കൂട്ടക്കൊലയില്‍ ഇരകളാക്കപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്കാണ് അന്ന് പരിക്കേറ്റിരുന്നത്. ഭീകരരില്‍ അജ്മല്‍ കസബ് ഒഴികെ മറ്റ് ഒന്‍പതുപേരും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റി. ചരിത്ര പ്രധാനമായ താജ് മഹല്‍ ഹോട്ടലില്‍ നിന്ന് കറുത്തപുക ഉയരുന്നതായിരുന്നു ഭീകരാക്രമണത്തിന്റെ പ്രതീകാത്മക ചിത്രമായി പിന്നീട് മാറിയത്. സായുധരായ നാലു ഭീകരരാണ് താജ് ഹോട്ടലില്‍ ആക്രമണം നടത്തിയത്. ഏകദേശം 60 മണിക്കൂറോളം ഹോട്ടലിലുണ്ടായിരുന്നവരെ ഭീകരര്‍ ബന്ധികളാക്കിവെച്ചു. ഭീകരരെ രണ്ടരദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സേന വകവരുത്തി.

Comments: 0

Your email address will not be published. Required fields are marked with *