മുംബൈ ടീമിനെ മത്സരങ്ങൾക്കായി ക്ഷണിച്ച്‌ ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍.

ടി-20, ഏകദിന പരമ്പരകള്‍ക്ക് വേണ്ടി മുംബൈ രഞ്ജി ടീമിനെ ക്ഷണിച്ച്‌ ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍. വരുന്ന ടി-20 ലോകകപ്പിനു മുന്നോടി ആയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണ് ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ടീമിനെ ഒമാന്‍ ക്ഷണിച്ചിരിക്കുന്നത്.

മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങള്‍ക്കായാണ് ക്ഷണം.ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 2 വരെയാണ് പര്യടനം. ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം മുംബൈ സ്വീകരിച്ചേക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ഓഗസ്റ്റ് 19ന് മുംബൈ മസ്കറ്റിലേക്ക് തിരിക്കും. നീരീക്ഷണ കാലാവധിക്ക് ശേഷം ഓഗസ്റ്റ് 22, 24, 26 തീയതികളില്‍ ടി-20കളും 29, 31, സെപ്തംബര്‍ 2 തീയതികളില്‍ ഏകദിന മത്സരങ്ങളും നടക്കും. പിറ്റേന്ന് മുംബൈ ടീം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും.

Comments: 0

Your email address will not be published. Required fields are marked with *