മുംതാസ്… കര്‍ണാടകയിലെ പ്രഥമ മുസ്​ലിം വനിത ജില്ല ജഡ്ജി

കര്‍ണാടകയിലെ പ്രഥമ മുസ്​ലിം വനിത ജില്ല ജഡ്ജിയായി ഉഡുപ്പി മുല്‍ക്കി സ്വദേശി മുംതാസ്.
ഭാരത് മാതാ ഹൈസ്കൂള്‍ പുനരൂരില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മംഗളൂരുവിലെ എസ്​.ഡി.എം ലോ കോളജില്‍ നിന്ന് എല്‍.എല്‍.ബി ബിരുദം പൂര്‍ത്തിയാക്കിയ മുംതാസ് മാസ്​റ്റര്‍ ബിരുദത്തിനായി മൈസൂരുവിലേക്ക് പോയി. ഈ വര്‍ഷം ജുഡീഷ്യല്‍ പരീക്ഷയെഴുതി മികച്ച വിജയം നേടി.മുന്‍ എം‌.എല്‍‌.സി ഇവാന്‍ ഡിസൂസയുടെ ജൂനിയറായിക്കൊണ്ടാണ് നിയമജീവിതം ആരംഭിച്ചത്.2010ല്‍ ഭട്കല്‍ ഫസ്​റ്റ്​​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതയായി. നിലവില്‍ മുംതാസ് ഉഡുപ്പി പൊലീസ് സൂപ്രണ്ടിന്റെ ഓഫിസില്‍ അസി. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായി സേവനമനുഷ്ഠിക്കുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *