Flash News
മസ്കേ, എന്റെ സിനിമ വാങ്ങി ഒന്നു രക്ഷിക്കാമോ?

മസ്കേ, എന്റെ സിനിമ വാങ്ങി ഒന്നു രക്ഷിക്കാമോ?

ധ്രുവങ്കള്‍ പതിനാറ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ വരവറിയിച്ച സംവിധായകനാണ് കാര്‍ത്തിക് നരേന്‍. ധ്രുവങ്കള്‍ പതിനാറ് തമിഴിൽ വിജയം നേടിയിരുന്നു. ഈ വിജയത്തിന്റെ ചുവട് പിടിച്ച് അരവിന്ദ് സ്വാമി, ശ്രിയ ശരൺ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നരഗാസുരൻ എന്ന സിനിമ കാര്‍ത്തിക് നരേന്‍ ഒരുക്കിയിരുന്നു. എന്നാൽ നരഗാസുരൻ പുറം ലോകം കണ്ടില്ല. ചിത്രത്തിന്‍റെ നിര്‍മാതാവായ സംവിധായകന്‍ ഗൗതം മേനോനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രം പുറത്തിറക്കാൻ കഴിയാഞ്ഞത്. ഇപ്പോളിതാ തന്റെ ചിത്രം വാങ്ങാനാകുമോ എന്ന് കോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിനോ‌‌ട് ചോദിച്ചിരിക്കുകയാണ് കാര്‍ത്തിക്. ഇന്‍സ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിലൂടെയാണ് കാര്‍ത്തിക് നരേന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. നിങ്ങള്‍ ചൊവ്വയിൽ പോകുന്നതിന് മുന്‍പ് ചിത്രം വാങ്ങിയാല്‍ പുണ്യം ആയിരിക്കുമെന്നാണ് കാര്‍ത്തിക് നരേന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *