മുൻ ഭാര്യയെ വീണ്ടും വിവാഹം കഴിക്കണം; ബിൽ ഗേറ്റ്സ്

മുൻ ഭാര്യയെ വീണ്ടും വിവാഹം കഴിക്കണം; ബിൽ ഗേറ്റ്സ്

മുൻ ഭാര്യ മെലിൻഡയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. തന്റെയും മെലിൻഡയുടേയും വിവാഹ ജീവിതം വളരെ മഹത്തരമായിരുന്നുവെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.2021 മെയ് 1 നാണ് 27വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേർ പിരിഞ്ഞത്.1994 ലായിരുന്നു ഇരുവരുടേയും വിവാഹം. ഒരുമിച്ചുള്ള ദാമ്പത്യത്തിൽ ഇരുവർക്കും ജെന്നർ,ജെറി,ഫോബ് എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്.മുപ്പത് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. ‘എനിക്ക് വളരെ മനോഹരമായ ദാമ്പത്യ ജീവിതമാണ് ഉണ്ടായിരുന്നത്. കുട്ടികൾ വളർന്ന് വലുതാകുന്നതോടെ ദാമ്പത്യ ജീവിതം മറ്റൊരു തലത്തിലേക്ക് പരിവർത്തനപ്പെടും.എന്റെകാര്യത്തിൽ ഡിവോഴ്സാണ് സംഭവിച്ചത്.’-ബിൽ ഗേറ്റ്സിന്റെ വാക്കുകൾ. കല്യാണം കഴിക്കുമോയെന്നു ചോദിച്ചാൽ കല്യാണം കഴിക്കും.എനിക്ക് ഭാവിയെക്കുറിച്ച് അങ്ങനെ പദ്ധതികളൊന്നും ഇല്ലയെന്നായിരുന്നു ബിൽ ഗേറ്റ്സിന്റെ മറുപടി. ഡിവോഴ്സുമായി പൊരുത്തപ്പെട്ടുവരികയാണെന്നു വ്യക്തമാക്കിയ ബിൽ ഗേറ്റ്സ് മുൻ ഭാര്യയോടൊപ്പം ഇപ്പോഴും പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം കണ്ടെത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വളരെ സങ്കീർണവും അടുപ്പവുമുള്ള ബന്ധമാണ് മെലിൻഡയുമായി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.വിവാഹമെന്നത് സങ്കീർണമായ കാര്യമാണ്. വിവാഹബന്ധം വേർപ്പെട്ടത് എങ്ങനെയെന്നു ചോദിച്ചാൽ പ്രത്യേകിച്ച് കാരണമെന്നും പറയാനില്ല.’വിവാഹ മോചനത്തിൽ വേദനയുണ്ടെന്നും ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *