എന്റെ പൊന്നേ.!! സ്വർണവിലയിൽ കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 360 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,440 രൂപയാണ്. ഗ്രാമിന് 45 രൂപ കൂടി 4555ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. 440 രൂപയുടെ വർധനവാണ് രണ്ട് ദിവസം കൊണ്ട് സ്വർണവിലയിൽ ഉണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു.