യുവാവിന്റെ ദുരൂഹ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

യുവാവിന്റെ ദുരൂഹ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കോഴിക്കോട് ചെറുവണ്ണൂരിൽ യുവാവിന്റെ ദുരൂഹ മരണം അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും. പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിലെടുത്ത യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി ജിഷ്ണുവിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് കൂട്ടിക്കൊണ്ട് പോയത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *