ജഡ്ജിയുടെ ദുരൂഹമരണം: ജാർഖണ്ഡ് സർക്കാരിന് സുപ്രിംകോടതിയുടെ വിമർശനം

ധൻബാദിലെ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ജാർഖണ്ഡ് സർക്കാരിനെതിരെ വിമർശനവുമായി സുപ്രിംകോടതി. ജഡ്ജിയുടെ മരണം സർക്കാരിന്റെ പരാജയം ആണെന്നാണ് സുപ്രിംകോടതിയുടെ വിമർശനം.

ജഡ്ജിമാരുടെ വീടിനടക്കം ആവശ്യമായ സുരക്ഷാ ഒരുക്കണമെന്ന് സർക്കാരിന് സുപ്രിംകോടതി നിർദേശം നൽകി. സംഭവത്തിൽ സി.ബി.ഐ.യെയും ചീഫ് ജസ്റ്റിസ് എം.ജി. രമണ വിമർശിച്ചു. ജഡ്ജിമാർ പരാതിപ്പെട്ടാൽ പോലും സി.ബി.ഐ. സഹയിക്കുന്നില്ലെന്ന് സുപ്രിംകോടതി. ഉന്നതരും ഗുണ്ടകളും ഉൾപ്പെട്ട കേസുകളിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് ഭീഷണി വരാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സി.ബി.ഐ.യുടെ മനോഭാവത്തിൽ മാറ്റം വരണമെന്നും കോടതി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *