നാഗചൈതന്യയ്ക്കൊപ്പം പാർവതി തിരുവോത്ത്
മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അഭിനേത്രിയാണ് പാർവതി തിരുവോത്ത്.അഭിനേത്രി എന്നതിലുപരി നിലപാടുകൾ ഉറക്കെ പറയാൻ മടിയില്ലാത്ത അഭിനേത്രി.ഇപ്പോളിതാ തെന്നിന്ത്യൻ സൂപ്പർതാരം നാഗചൈതന്യയോടൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ്.കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് നടന്ന ആമസോൺ പ്രൈമിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ഇക്കാര്യം പ്രഖ്യാപിച്ചു.
നാഗചൈതന്യ നായകനാകുന്ന വെബ്സീരിസായ ധൂതനിലാണ് പാർവതി അഭിനയിക്കുന്നത്. വിക്രം കുമാർ സംവിധാനം ചെയ്യുന്ന വെബ്സീരിസ് ആമസോൺ പ്രൈമിലൂടെയാണ് പുറത്തിറങ്ങുന്നത്. ഹൊറർ എൻ്റർടെയ്നർ ആയാണ് ധൂത ഒരുങ്ങുന്നത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ധൂത പ്രേക്ഷകരിലേക്കെത്തും. പാർവതിയും പ്രിയ ഭാസ്കറും ധൂതയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇത് ആദ്യമായാണ് ഒരു ഹൊറർ ചിത്രത്തിൽ നാഗ ചൈതന്യ അഭിനയിക്കുന്നത്. മൂന്ന് സീസണുകളിലായി ഒരുങ്ങുന്ന വെബ് സീരിസ് 8-10 എപ്പിസോഡുകളായാണ് പ്രേക്ഷകരിലേക്കെത്തുക.
മമ്മൂട്ടി ചിത്രം പുഴുവാണ് പാർവതിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നവാഗതയായ റത്തീന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം ഓൺലൈനിൽ തരംഗമായിരുന്നു. മമ്മൂട്ടിയുടെ മേക്കപ്പ് മാനായ എസ്.ജോർജും ദുൽഖറിന്റെ വേഫെയർ ഫിലിംസും ചേർന്നാണ് പുഴു നിർമ്മിച്ചിരിക്കുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom