‘സൽവാറും മുല്ലമൊട്ടും’; സ്റ്റൈലിഷ് ലുക്കിൽ നമിത പ്രമോദ്

ബാലതാരമായി സിനിമയിലെത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.

മഞ്ഞ സൽവാറിലുളള പുതിയ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സൽവാറിനൊപ്പം മുടിയിൽ മുല്ലമൊട്ടും ചൂടിയുളള നമിതയുടെ മനോഹരമായ ഫൊട്ടോകൾ വൈറലായി. സൽവാറിന് ചേരുംവിധമുളള വലിയ കമ്മലുകളാണ് നമിത അണിഞ്ഞത്. ലോക്ക്ഡൗൺ കാലത്തായിരുന്നു പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവും നമിത ആരാധകരുമായി പങ്കുവച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *